Loading…
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി1(റ)ന്റെ വീടിനുനേരെ കൈ ചൂണ്ടിക്കൊണ്ട് അബൂഅംറ് അശ്ശെയ്ബാനി2 പറഞ്ഞു:
ഈ വീടിന്റെ ഉടമസ്ഥന് എന്നോട് പറഞ്ഞു: ഞാന്‍ നബി(സ)യോട് ചോദിച്ചു: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്ത്തനമേതാണ്?” തിരുമേനി(സ) പറഞ്ഞു: “നമസ്കരിക്കാരം അതിന്റെ സമയത്ത് നിര്‍വഹിക്കല്‍.” ഞാന്‍ ചോദിച്ചു: “പിന്നീട് ഏതാണ്?” തിരുമേനി(സ) പറഞ്ഞു: “മാതാപിതാക്കള്‍ക്ക് നന്മചെയ്യല്‍.” ഞാന്‍ ചോദിച്ചു: “പിന്നീട് ഏതാണ്?” തിരുമേനി(സ) പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്മസമരത്തിലേര്പ്പെടല്.” ഇബ്നു മസ്ഊദ് (റ) പറയുന്നു: “ഇത്രയുമാണ് എന്നോട് തിരുമേനി(സ) പറഞ്ഞത്. ഞാന്‍ വീണ്ടും ചോദിച്ചിരുന്നുവെങ്കില്‍ തിരുമേനി(സ) എനിക്ക് കൂടുതലായി പറഞ്ഞുതരുമായിരുന്നു.”3
أَخْبَرَنَا أَبُو نَصْرٍ أَحْمَدُ بْن مُحَمَّدِ بْنِ الْحَسَنِ بْنِ حَامِدِ بْنِ هَارُونَ بْنِ عَبْدِ الجْبَّارِ البُخَارِيُّ المَعْرُوفُ بِابْنِ النَّيَازِكِيِّ قِرَاءَةً عَلَيْهِ فَأَقْرَّ بِهِ قَدِمَ عَلَيْنَا حَاجًا فِي صَفَرَ سَنَةَ سَبْعِينَ وَثَلاثِمِائَةٍ، قَالَ: أَخْبَرَناَ أَبُو الْخَيْرِ أَحْمَدُ بْنُ مُحَمِّدِ بْنِ الجَلِيلِ بْنِ خَالِدِ بْنِ حُرَيْثٍ البُخَارِيُّ الْكِرْمَانِيُّ الْعَبْقَسِيُّ البَزَّارُ سَنَة اثْنَتَيْنِ وَعِشْرِينَ وَثَلَاثِمِائَةٍ، قَالَ: حَدَّثَنَا أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ إِسْمَاعِيلَ بْنِ إِبْرَاهِيمَ بْنِ المُغَيرَةِ بْنِ الْأَحْنَفِ الْجُعْفِيُّ البُخَاِرُّي قال: حَدَّثَنَا أَبُو الْوَلِيدِ قَالَ: حَدَّثَنَا شُعْبَةُ قَالَ: الْوَلِيدُ بْنُ الْعَيْزَارِ أَخْبَرَنِي قَالَ: سَمِعْتُ أَبَا عَمْرٍو الشَّيْبَانِيَّ يَقُولُ: حَدَّثَنَا صَاحِبُ هَذِهِ الدَّارِ، وَأَوْمَأَ بِيَدِهِ إِلَى دَارِ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ ﷺ: أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ ﷿؟ قَالَ: «الصَّلَاةُ عَلَى وَقْتِهَا»، قُلْتُ: ثُمَّ أَيٌّ؟ قَالَ: «ثُمَّ بِرُّ الْوَالِدَيْنِ»، قُلْتُ: ثُمَّ أَيٌّ؟ قَالَ: «ثُمَّ الْجِهَادُ فِي سَبِيلِ اللَّهِ» قَالَ: حَدَّثَنِي بِهِنَّ، وَلَوِ اسْتَزَدْتُهُ لَزَادَنِي [قال الشيخ الألباني]: صحيح