അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: ഒരാൾ നബി ﷺ യോട് ആവശ്യപ്പെട്ടു:
"എനിക്ക് വസ്വിയ്യത്ത് (ഉപദേശം) നൽകിയാലും." പ്രവാചകൻ ﷺ പറഞ്ഞു: "നീ ദേഷ്യപ്പെടരുത്." ആ മനുഷ്യൻ പലതവണ തന്റെ ആവശ്യം ആവർത്തിച്ചു. ഓരോ തവണയും പ്രവാചകൻ ﷺ പറഞ്ഞു: "നീ ദേഷ്യപ്പെടരുത്." (ബുഖാരി)
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ لِلنَّبِيِّ صلى الله عليه و سلم أَوْصِنِي. قَالَ: لَا تَغْضَبْ، فَرَدَّدَ مِرَارًا، قَالَ: لَا تَغْضَبْ" .
.