ഉമറു ബ്നുല്‍ ഖത്താബ് ﵁ പറഞ്ഞു:
റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു: "കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശങ്ങള്ക്കനുസരിച്ചാണ്. (മറ്റൊരു റിപ്പോര്‍ട്ടില്‍ النِّيَّةِ (ഉദ്ദേശം) അനുസരിച്ചാണ് എന്നാണ് ഉള്ളത്) ഓരോരുത്തര്‍ക്കും അവനവന് ഉദ്ദേശിച്ചത് ഉണ്ട്. ആരുടെയെങ്കിലും ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും (ലക്ഷ്യം വെച്ചുള്ളത്) ആണെങ്കില്‍ അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാകുന്നു. ഇനി ആരുടെയെങ്കിലും ഹിജ്റ ദുന്യാവിന് വേണ്ടി അത് ആസ്വദിക്കാനോ അല്ലെങ്കില്‍ വിവാഹം കഴിക്കാനോ ആണെങ്കില്‍ അപ്പോള്‍ അവന്റെ ഹിജ്റ അവന് ഏതൊന്നിനാണോ ഹിജ്റ പോയത് അതിനുള്ളതാണ്."
عَنْ عُمَرَ بْنِ الخَطَّابِ ﵁ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ : «إِنَّمَا الأَعْمَالُ بِالنِّيَّةِ - وَفِي رِوَايَةٍ : بِالنِّيَّاتِ -، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى؛ فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ؛ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا؛ فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ» .