അബൂ സഈദ് അൽ ഖുദ്രി ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: «നിങ്ങളിലൊരാൾ ജനങ്ങളിൽ നിന്ന് മറ നൽകുന്ന ഒരു വസ്തുവിലേക്ക് തിരിഞ്ഞ് നമസ്കരിക്കുമ്പോൾ, ആരെങ്കിലും അവന്റെ മുന്നിലൂടെ നടക്കാൻ ശ്രമിച്ചാൽ, അവൻ അവനെ തടഞ്ഞുകൊള്ളട്ടെ. അവൻ (തടസ്സം) നിരസിക്കുകയാണെങ്കിൽ, അവനോട് ബലപ്രയോഗം നടത്തിക്കൊള്ളട്ടെ. കാരണം, നിശ്ചയമായും അവൻ ഒരു ശൈത്വാൻ ആകുന്നു.»
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: سَمِعْتُ النَّبِيَّ ﷺ يَقُولُ : «إِذَا صَلَّى أَحَدُكُمْ إِلَى شَيْءٍ يَسْتُرُهُ مِنَ النَّاسِ فَأَرَادَ أَحَدٌ أَنْ يَجْتَازَ بَيْنَ يَدَيْهِ؛ فَلْيَدْفَعْهُ، فَإِنْ أَبَى فَلْيُقَاتِلْهُ ؛ فَإِنَّمَا هُوَ شَيْطَانٌ» .