അബൂ ജുഹൈം ഇബ്നുൽ ഹാരിഥ് ഇബ്നു സ്വിമ്മ അൽ-അൻസ്വാരി ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: "നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടക്കുന്നവൻ, അതിൻ്റെ പാപത്തിന്റെ ഗൗരവം എത്രയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ, അവൻ്റെ മുന്നിലൂടെ നടക്കുന്നതിനേക്കാൾ നാൽപ്പത് (കാലം) നിൽക്കുന്നതായിരുന്നു അവന് ഉത്തമം." അബൂന്നള്ർ (റിപ്പോർട്ടർമാരിൽ ഒരാൾ) പറഞ്ഞു: "നബി ﷺ പറഞ്ഞത് നാൽപത് ദിവസം ആണോ, അതല്ലെങ്കിൽ നാല്പത് മാസം ആണോ, അതല്ലെങ്കിൽ നാല്പത് വർഷമാണോ എന്ന് എനിക്കറിയില്ല.
عَنْ أَبِي جُهَيْمِ بْنِ الحَارِثِ بْنِ الصِّمَّةِ الأَنْصَارِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَوْ يَعْلَمُ المَارُّ بَيْنَ يَدَيِ المُصَلِّي مَاذَا عَلَيْهِ مِنَ الإِثْمِ ؛ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ. قَالَ أَبُو النَّضْرِ: لَا أَدْرِي؛ قَالَ : أَرْبَعِينَ يَوْمًا، أَوْ شَهْرًا، أَوْ سَنَةً» .