അബ്ദുല്ലാഹി ബ്നു ബുഹൈന ﵁ യിൽ നിന്ന് നിവേദനം
അദ്ദേഹം നബി ﷺ യുടെ അനുചരന്മാരിൽ ഒരാളായിരുന്നു-. നബി ﷺ അവരെയും കൊണ്ട് ദുഹ്ർ നമസ്കരിച്ചു. അപ്പോൾ അവിടുന്ന് ആദ്യത്തെ രണ്ട് റക്അത്തുകൾ കഴിഞ്ഞപ്പോൾ (അത്തഹിയ്യാത്തിന്) ഇരിക്കാതെ എഴുന്നേറ്റു. അതോടെ ജനങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു. അങ്ങനെ നമസ്കാരം പൂർത്തിയാക്കുകയും, ജനങ്ങൾ നബി ﷺ സലാം വീട്ടുന്നത് കാത്തിരിക്കുകയും ചെയ്തു, നബി ﷺ ഇരുന്നുകൊണ്ട് തക്ബീർ ചൊല്ലി, എന്നിട്ട് സലാം വീട്ടുന്നതിന് മുമ്പായി രണ്ട് സുജൂദുകൾ ചെയ്തു. ശേഷം നബി ﷺ സലാം വീട്ടി.»
عَنْ عَبْدِ اللَّهِ ابْنِ بُحَيْنَةَ ﵄ - وَكَانَ مِنْ أَصْحَابِ النَّبِيِّ ﷺ -: «أَنَّ النَّبِيَّ ﷺ صَلَّى بِهِمُ الظُّهْرَ، فَقَامَ فِي الرَّكْعَتَيْنِ الأُولَيَيْنِ وَلَمْ يَجْلِسْ، فَقَامَ النَّاسُ مَعَهُ، حَتَّى إِذَا قَضَى الصَّلَاةَ وَانْتَظَرَ النَّاسُ تَسْلِيمَهُ؛ كَبَّرَ وَهُوَ جَالِسٌ فَسَجَدَ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ، ثُمَّ سَلَّمَ» .