അബൂഹുറൈറ ﵁ നിവേദനം: നബി ﷺ പറഞ്ഞു:
"ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, എന്നിട്ട് (ജുമുഅക്ക് വേണ്ടി അതിന്റെ) ആദ്യ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ദാനം (ബലി) നൽകിയതുപോലെയാണ്. ആരെങ്കിലും രണ്ടാം (അടുത്ത) സമയത്ത് ആണ് പോകുന്നതെങ്കിൽ ഒരു പശുവിനെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും മൂന്നാം സമയത്താണ് പോകുന്നതെങ്കിൽ കൊമ്പുള്ള ഒരു ആടിനെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും നാലാമത്തെ സമയത്താണ് പോകുന്നതെങ്കിൽ ഒരു കോഴിയെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ സമയത്താണ് പോകുന്നതെങ്കിൽ ഒരു മുട്ട ദാനം നൽകിയതുപോലെയാണ്. ഇമാം (ഖുതുബക്കായി) പുറപ്പെട്ടാൽ മലക്കുകൾ ആ ഉൽബോധനം കേൾക്കാനായി ഹാജരാകുന്നതാണ്."
(البدنة): ഒട്ടകം (ആണായാലും പെണ്ണായാലും ഒട്ടകത്തിന് മാത്രമേ ഈ പദം ഉപയോഗിക്കൂ).
وَعَنْهُ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنِ اغْتَسَلَ يَوْمَ الجُمُعَةِ ثُمَّ رَاحَ ؛ فَكَأَنَّمَا قَرَّبَ بَدَنَةً، وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ؛ فَكَأَنَّمَا قَرَّبَ بَقَرَةً، وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ؛ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ ، وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ؛ فَكَأَنَّمَا قَرَّبَ دَجَاجَةً ، وَمَنْ رَاحَ فِي السَّاعَةِ الخَامِسَةِ؛ فَكَأَنَّمَا قَرَّبَ بَيْضَةً، فَإِذَا خَرَجَ الإِمَامُ؛ حَضَرَتِ المَلَائِكَةُ يَسْتَمِعُونَ الذِّكْرَ» .