അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ആരെങ്കിലും (മയ്യിത്ത്) നമസ്കരിക്കുന്നത് വരെ ജനാസയിൽ പങ്കെടുത്താൽ അവന് ഒരു 'ഖീറാത്ത്' (പ്രതിഫലം) ഉണ്ട്. ആരെങ്കിലും അത് മറമാടുന്നത് വരെ അതിൽ പങ്കെടുത്താൽ അവന് രണ്ട് 'ഖീറാത്ത്' ഉണ്ട്." (അപ്പോൾ) ചോദിക്കപ്പെട്ടു: "എന്താണ് രണ്ട് ഖീറാത്ത്?" അവിടുന്ന് പറഞ്ഞു: "രണ്ട് വലിയ പർവ്വതങ്ങളെപ്പോലെ."
മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അവ രണ്ടിൽ ഏറ്റവും ചെറുത് ഉഹ്ദ് മലയോളമുണ്ടാകും."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَنْ شَهِدَ الجِنَازَةَ حَتَّى يُصَلَّى عَلَيْهَا فَلَهُ قِيرَاطٌ، وَمَنْ شَهِدَهَا حَتَّى تُدْفَنَ فَلَهُ قِيرَاطَانِ. قِيلَ: وَمَا الْقِيرَاطَانِ؟ قَالَ: مِثْلُ الْجَبَلَيْنِ الْعَظِيمَيْنِ» . وَلِمُسْلِمٍ: «أَصْغَرُهُمَا مِثْلُ أُحُدٍ»