അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു: നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
"നിങ്ങൾ അതിനെ (മാസപ്പിറവിയെ) കണ്ടാൽ നോമ്പ് നോൽക്കുക, നിങ്ങൾ അതിനെ കണ്ടാൽ നോമ്പ് അവസാനിപ്പിക്കുകയും (ഈദ് ആഘോഷിക്കുകയും) ചെയ്യുക. ഇനി ആകാശം മേഘാവൃതമായി നിങ്ങൾക്ക് അത് മറയ്ക്കപ്പെട്ടാൽ, നിങ്ങൾ അത് (മാസത്തെ) കണക്കാക്കുക (മാസം പൂർത്തിയാക്കുക)."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «إِذَا رَأَيْتُمُوهُ فَصُومُوا، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ» .