അനസ് ബിൻ മാലിക് ﵁, സെയ്ദ് ബിൻ സാബിത്ത് ﵁ വില്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"ഞങ്ങൾ അല്ലാഹുവിന്റെ റസൂല്‍ ﷺ യോടൊപ്പം അത്താഴം കഴിച്ചു. ശേഷം അദ്ദേഹം നമസ്കാരത്തിനായി എഴുന്നേറ്റു." അപ്പോൾ അനസ് ﵁ ചോദിച്ചു: "ബാങ്കിനും അത്താഴത്തിനും ഇടയിൽ എത്രത്തോളം സമയമുണ്ടായിരുന്നു?" സെയ്ദ് ﵁ മറുപടി പറഞ്ഞു: "അൻപത് ആയത്തുകൾ ഓതുന്ന സമയം."
عَنْ أَنَسِ بْنِ مَالِكٍ، عَنْ زَيْدِ بْنِ ثَابِتٍ ﵄ قَالَ: «تَسَحَّرْنَا مَعَ رَسُولِ اللَّهِ ﷺ، ثُمَّ قَامَ إِلَى الصَّلَاةِ. قَالَ أَنَسٌ: قُلْتُ لِزَيْدٍ: كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ ؟ قَالَ: قَدْرُ خَمْسِينَ آيَةً» .