ആയിഷ ﵂ , ഉമ്മു സൽമ ﵂ എന്നിവരിൽ നിന്ന് നിവേദനം:
"അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ പത്നിമാരുമായുള്ള ബന്ധം കാരണം വലിയ അശുദ്ധിയുള്ള അവസ്ഥയിൽ (കുളി നിർബന്ധമായ അവസ്ഥയിൽ) പ്രഭാതത്തെ അഭിമുഖീകരിക്കാറുണ്ടായിരുന്നു. പിന്നീട് റസൂൽ ﷺ കുളിക്കുകയും നോമ്പ് തുടരുകയും (നോമ്പ് നോൽക്കുകയും) ചെയ്യുമായിരുന്നു."
عَنْ عَائِشَةَ، وَأُمِّ سَلَمَةَ ﵄: «أَنَّ رَسُولَ اللَّهِ ﷺ كَانَ يُدْرِكُهُ الفَجْرُ وَهُوَ جُنُبٌ مِنْ أَهْلِهِ، ثُمَّ يَغْتَسِلُ وَيَصُومُ» .