അബൂഹുറൈറ ﵁ നിവേദനം: നബി ﷺ അരുളി:
"താൻ നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ട് ആരെങ്കിലും വല്ലതും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താൽ അവൻ തന്റെ നോമ്പ് പൂർത്തിയാക്കിക്കൊള്ളട്ടെ. തീർച്ചയായും അല്ലാഹുവാണ് അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തിരിക്കുന്നത്."
عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ قَالَ: «مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ؛ فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ» .