അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
ഞങ്ങള് നബി ﷺ യുടെ അടുത്തു ഇരിക്കുകയായിരുന്നു. അപ്പോള് ഒരാള് അവിടെ വന്ന് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ഞാന് നശിച്ചുപോയി!" നബി ﷺ ചോദിച്ചു: "എന്താണ് നിന്നെ നശിപ്പിച്ചത്?" അദ്ദേഹം പറഞ്ഞു: "ഞാന് നോമ്പുകാരനായിരിക്കെ (റമദാനില്) എന്റെ പത്നിയുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടു." അല്ലാഹുവിന്റെ റസൂല് ﷺ ചോദിച്ചു: "മോചിപ്പിക്കാന് നിന്റെ പക്കല് ഒരു അടിമയുണ്ടോ?" അദ്ദേഹം പറഞ്ഞു: "ഇല്ല." നബി ﷺ ചോദിച്ചു: "തുടര്ച്ചയായി രണ്ട് മാസം നോമ്പ് നോല്ക്കാന് നിനക്ക് സാധിക്കുമോ?" അദ്ദേഹം പറഞ്ഞു: "ഇല്ല." നബി ﷺ ചോദിച്ചു: "അറുപത് സാധുക്കള്ക്ക് ഭക്ഷണം നല്കാന് നിന്റെ പക്കല് വല്ലതുമുണ്ടോ?" അദ്ദേഹം പറഞ്ഞു: "ഇല്ല."
അങ്ങനെ നബി ﷺ അല്പനേരം നിശബ്ദനായി ഇരുന്നു. ആ സമയത്ത് ഈത്തപ്പഴം നിറഞ്ഞ ഒരു 'അറഖ്' (നാരുകൊണ്ടുണ്ടാക്കിയ വലിയ കുട്ട) നബി ﷺ യുടെ അടുത്തു കൊണ്ടുവരപ്പെട്ടു. നബി ﷺ ചോദിച്ചു: "ചോദ്യകര്ത്താവ് എവിടെ?" അദ്ദേഹം പറഞ്ഞു: "ഞാനിതാ ഇവിടെയുണ്ട്." നബി ﷺ പറഞ്ഞു: "ഇത് വാങ്ങി ദാനം ചെയ്യുക." അപ്പോള് ആ മനുഷ്യൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എന്നേക്കാള് ദരിദ്രരായവര്ക്കാണോ ഞാന് ഇത് നല്കേണ്ടത്? അല്ലാഹുവാണെ സത്യം, മദീനയിലെ രണ്ട് കരിങ്കല് കുന്നുകള്ക്കിടയില് എന്റെ കുടുംബത്തേക്കാള് ദരിദ്രരായ മറ്റൊരു കുടുംബവുമില്ല." ഇത് കേട്ടപ്പോള് നബി ﷺ തന്റെ പല്ലുകള് പുറത്തുകാണുംവിധം ചിരിച്ചു. എന്നിട്ട് പറഞ്ഞു: "എങ്കില് ഇത് നിന്റെ കുടുംബത്തിന് തന്നെ ഭക്ഷിപ്പിക്കുക."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ ﷺ إِذْ جَاءَهُ رَجُلٌ، فَقَالَ: يَا رَسُولَ اللَّهِ! هَلَكْتُ ! قَالَ: مَا لَكَ ؟ قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ - وَفِي رِوَايَةٍ : أَصَبْتُ أَهْلِي فِي رَمَضَانَ -، فَقَالَ رَسُولُ اللَّهِ ﷺ: هَلْ تَجِدُ رَقَبَةً تُعْتِقُهَا؟ قَالَ: لَا، قَالَ: فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ؟ قَالَ: لَا، قَالَ: فَهَلْ تَجِدُ إطْعَامَ سِتِّينَ مِسْكِيناً؟ قَالَ: لا. قَالَ: فَمَكَثَ النَّبِيُّ ﷺ فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ ﷺ بِعَرَقٍ فِيهِ تَمْرٌ -وَالْعَرَقُ: الْمِكْتَلُ - قَالَ: أَيْنَ السَّائِلُ؟ قَالَ: أَنَا. قَالَ: خُذْ هَذَا، فَتَصَدَّقَ بِهِ. فَقَالَ الرَّجُلُ: عَلَى أَفْقَرَ مِنِّي: يَا رَسُولَ اللَّهِ؟ فَوَاَللَّهِ مَا بَيْنَ لابَتَيْهَا - يُرِيدُ الْحَرَّتَيْنِ - أَهْلُ بَيْتٍ أَفْقَرَ مِنْ أَهْلِ بَيْتِي. فَضَحِكَ رَسُولُ اللَّهِ ﷺ حَتَّى بَدَتْ أَنْيَابُهُ. ثُمَّ قَالَ: أَطْعِمْهُ أَهْلَكَ»