ഹംസത്ത് ബ്നു അംറ് അൽ-അസ്ലമി ﵁ നബി ﷺ യോട് ചോദിച്ചു:
"ഞാൻ യാത്രയിൽ നോമ്പ് നോൽക്കണമോ അതോ ഒഴിവാക്കണമോ?" അപ്പോൾ നബി ﷺ അദ്ദേഹത്തിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അനുവാദം നൽകിക്കൊണ്ട് പറഞ്ഞു: "നിനക്ക് ഉദ്ദേശമുണ്ടെങ്കിൽ നോമ്പ് നോൽക്കാം, ഉദ്ദേശമുണ്ടെങ്കിൽ നോമ്പ് ഒഴിവാക്കാം."
عَنْ عَائِشَةَ ﵂: «أَنَّ حَمْزَةَ بْنَ عَمْرٍو الأَسْلَمِيَّ ﵁ قَالَ لِلنَّبِيِّ ﷺ: أَصُومُ فِي السَّفَرِ؟ - وَكَانَ كَثِيرَ الصِّيَامِ - فَقَالَ : إِنْ شِئْتَ فَصُمْ، وَإِنْ شِئْتَ فَأَفْطِرْ» .