അനസ് ബ്നു മാലിക് ﵁ നിവേദനം ചെയ്യുന്നു:
"ഞങ്ങൾ നബി ﷺ യുടെ കൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു. (ആ യാത്രകളിൽ) നോമ്പുകാരൻ നോമ്പ് ഒഴിവാക്കിയവനെ കുറ്റപ്പെടുത്താറില്ലായിരുന്നു; നോമ്പ് ഒഴിവാക്കിയവൻ നോമ്പുകാരനെയും കുറ്റപ്പെടുത്താറില്ലായിരുന്നു."
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «كُنَّا نُسَافِرُ مَعَ النَّبِيِّ ﷺ فَلَمْ يَعِبِ الصَّائِمُ عَلَى المُفْطِرِ، وَلَا المُفْطِرُ عَلَى الصَّائِمِ» .