അബൂദർദ്ദാഅ് ﵁ നിവേദനം ചെയ്യുന്നു:
"ഞങ്ങൾ റമദാൻ മാസത്തിൽ കഠിനമായ ചൂടുള്ള ഒരു ദിവസം റസൂല് ﷺ യോടൊപ്പം യാത്ര പുറപ്പെട്ടു. ചൂടിന്റെ കാഠിന്യം കാരണം ഞങ്ങളിൽ ചിലർ തലയിൽ കൈവെച്ചു പോകുന്നുണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂല് ﷺ യും അബ്ദുല്ലാഹിബ്നു റവാഹ ﵁ വും ഒഴികെ ഞങ്ങളിൽ ആരും തന്നെ അന്ന് നോമ്പുകാരായി ഉണ്ടായിരുന്നില്ല."
عَنْ أَبِي الدَّرْدَاءِ ﵁ قَالَ: «خَرَجْنَا مَعَ رَسُولِ اللَّهِ ﷺ فِي شَهْرِ رَمَضَانَ فِي حَرٍّ شَدِيدٍ؛ حَتَّى إِنْ كَانَ أَحَدُنَا لَيَضَعُ يَدَهُ عَلَى رَأْسِهِ مِنْ شِدَّةِ الْحَرِّ. وَمَا فِينَا صَائِمٌ إلاَّ رَسُولُ اللَّهِ ﷺ وَعَبْدُ اللَّهِ بْنُ رَوَاحَةَ»