ജാബിർ ബിൻ അബ്ദില്ല ﵄ നിവേദനം ചെയ്യുന്നു:
"ഒരിക്കൽ ഒരു യാത്രയിൽ അല്ലാഹുവിന്റെ റസൂല് ﷺ ഒരു വലിയ ജനക്കൂട്ടത്തെയും (അവിടെ) ഒരാൾക്ക് തണൽ നൽകപ്പെട്ടിരിക്കുന്നതായും കണ്ടു. നബി ﷺ ചോദിച്ചു: 'ഇതെന്താണ് വിശേഷം?' അവർ പറഞ്ഞു: 'ഇദ്ദേഹം നോമ്പുകാരനാണ്'. അപ്പോൾ നബി ﷺ പറഞ്ഞു: 'യാത്രയിൽ നോമ്പ് അനുഷ്ഠിക്കുന്നത് പുണ്യത്തിൽ പെട്ടതല്ല'."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «كَانَ رَسُولُ اللَّهِ ﷺ فِي سَفَرٍ فَرَأَى زِحَامًا وَرَجُلًا قَدْ ظُلِّلَ عَلَيْهِ، فَقَالَ: مَا هَذَا؟ فَقَالُوا : صَائِمٌ، فَقَالَ : لَيْسَ مِنَ البِرِّ الصَّوْمُ فِي السَّفَرِ» . وَلِمُسْلِمٍ : «عَلَيْكُمْ بِرُخْصَةِ اللَّهِ الَّتِي رَخَّصَ لَكُمْ».