അനസു ബ്നു മാലിക് ﵁ നിവേദനം ചെയ്യുന്നു:
ഞങ്ങൾ നബി ﷺ യോടൊപ്പം യാത്രയിലായിരുന്നു. ഞങ്ങളിൽ നോമ്പ് നോറ്റവരും നോമ്പ് ഒഴിവാക്കിയവരും ഉണ്ടായിരുന്നു. കഠിനമായ ചൂടുള്ള ഒരു ദിവസം ഞങ്ങൾ ഒരിടത്ത് ഇറങ്ങി. ഞങ്ങളിൽ ഏറ്റവും കൂടുതൽ തണൽ ലഭിച്ചിരുന്നവർ പുതപ്പ് ഉള്ളവരായിരുന്നു. ഞങ്ങളിൽ കൈകൾ കൊണ്ട് വെയിലിനെ പ്രതിരോധിക്കുന്നവരുണ്ടായിരുന്നു. അനസ് ﵁ പറഞ്ഞു: അപ്പോള്‍ നോമ്പുകാർ തളർന്നു വീണു. എന്നാൽ നോമ്പ് ഒഴിവാക്കിയവർ എഴുന്നേറ്റ് ടെന്റുകൾ നിർമ്മിക്കുകയും മൃഗങ്ങൾക്ക് (ഒട്ടകങ്ങള്‍ക്ക്) വെള്ളം കൊടുക്കുകയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: "ഇന്ന് പ്രതിഫലവുമായി പോയത് നോമ്പ് ഒഴിവാക്കിയവരാണ്."
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «كُنَّا مَعَ النَّبِيِّ ﷺ فِي السَّفَرِ فَمِنَّا الصَّائِمُ، وَمِنَّا الْمُفْطِرُ قَالَ: فَنَزَلْنَا مَنْزِلاً فِي يَوْمٍ حَارٍّ، وَأَكْثَرُنَا ظِلاً: صَاحِبُ الْكِسَاءِ. وَمِنَّا مَنْ يَتَّقِي الشَّمْسَ بِيَدِهِ. قَالَ: فَسَقَطَ الصُّوَّامُ، وَقَامَ الْمُفْطِرُونَ فَضَرَبُوا الأَبْنِيَةَ. وَسَقَوْا الرِّكَابَ، فَقَالَ رَسُولُ اللَّهِ ﷺ: ذَهَبَ الْمُفْطِرُونَ الْيَوْمَ بِالأَجْرِ»