അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
നിശ്ചയം അല്ലാഹുവിന്റെ റസൂൽ ﷺ യുടെ തൽബിയത്ത് ഇപ്രകാരമാണ്: لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لا شَرِيكَ لَكَ لَبَّيْكَ، إنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لا شَرِيكَ لَكَ (അല്ലാഹുവേ, ഞാൻ നിന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. തീർച്ചയായും സർവ്വ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്കുള്ളതാണ്. നിനക്ക് യാതൊരു പങ്കുകാരനുമില്ല.)
നിവേദകൻ പറയുന്നു: അബ്ദുല്ലാഹിബ്നു ഉമർ ﵄ ഇതിൽ ഇപ്രകാരം കൂടി വർദ്ധിപ്പിക്കാറുണ്ടായിരുന്നു: «لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، وَالرَّغْبَاءُ إلَيْكَ وَالْعَمَلُ» (ഞാൻ നിന്റെ വിളിക്ക് വീണ്ടും വീണ്ടും ഉത്തരം നൽകുന്നു. നിന്റെ അനുസരണത്തിൽ ഞാൻ സൗഭാഗ്യം കണ്ടെത്തുന്നു. സർവ്വ നന്മകളും നിന്റെ കരങ്ങളിലാകുന്നു. നിന്നിലേക്കാണ് ആഗ്രഹങ്ങളും കർമ്മങ്ങളും സമർപ്പിക്കപ്പെടുന്നത്.)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ تَلْبِيَةَ رَسُولِ اللَّهِ ﷺ: لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لا شَرِيكَ لَكَ لَبَّيْكَ، إنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لا شَرِيكَ لَكَ» . قَالَ: وَكَانَ عَبْدُ اللَّهِ بْنُ عُمَرَ يَزِيدُ فِيهَا «لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، وَالرَّغْبَاءُ إلَيْكَ وَالْعَمَلُ»