അബ്ദുല്ലാഹിബ്നു മഅ്ഖിൽ ﵀ പറയുന്നു:
"ഞാൻ കഅ്ബ് ബിൻ ഉജ്റ ﵁ യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് (ഹജ്ജിലെ) ഫിദ്യയെ (പ്രായശ്ചിത്തം) കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ആ വിധി (ഖുർആൻ വചനം) പ്രത്യേകമായി എന്റെ കാര്യത്തിലാണ് ഇറങ്ങിയത്. എന്നാൽ അത് നിങ്ങൾക്ക് എല്ലാവർക്കും പൊതുവായുള്ളതാണ്. (ഹജ്ജിനിടെ തലയിലെ അസുഖം കാരണം) എന്റെ മുഖത്തിലൂടെ പേനുകൾ ഉതിർന്നുവീഴുന്ന അവസ്ഥയിൽ എന്നെ റസൂലുല്ലാഹി ﷺ യുടെ അടുത്തേക്ക് കൊണ്ടുചെല്ലപ്പെട്ടു. അപ്പോൾ റസൂല് ﷺ ചോദിച്ചു: നിന്റെ വേദന (അസുഖം) ഞാൻ ഈ കാണുന്ന അത്രത്തോളം നിന്നെ ബാധിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല- അല്ലെങ്കിൽ- നിന്റെ പ്രയാസം ഞാൻ ഈ കാണുന്ന അത്രത്തോളം എത്തിയിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. നിനക്ക് ഒരു ആടിനെ അറുക്കാൻ കഴിയുമോ? ഞാൻ പറഞ്ഞു: ഇല്ല. അപ്പോൾ റസൂല് ﷺ പറഞ്ഞു: "എങ്കിൽ നീ മൂന്ന് ദിവസം നോമ്പെടുക്കുക, അല്ലെങ്കിൽ ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക; ഓരോരുത്തർക്കും അര സ്വാഅ് വീതം."
മറ്റൊരു നിവേദനത്തിൽ ഇപ്രകരം കൂടിയുണ്ട്: "ആറ് പേർക്കിടയിലായി ഒരു 'ഫറഖ്' (ധാന്യം) വിതരണം ചെയ്യാനോ, അല്ലെങ്കിൽ ഒരു ആടിനെ ബലി നൽകാനോ, അല്ലെങ്കിൽ മൂന്ന് ദിവസം നോമ്പെടുക്കാനോ അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തോട് കൽപ്പിച്ചു."
عَنْ عَبْدِ اللَّهِ بْنِ مَعْقِلٍ قَالَ: «جَلَسْتُ إِلَى كَعْبِ بْنِ عُجْرَةَ ﵁ فَسَأَلْتُهُ عَنِ الفِدْيَةِ؛ فَقَالَ : نَزَلَتْ فِيَّ خَاصَّةً، وَهِيَ لَكُمْ عَامَّةٌ ؛ حُمِلْتُ إِلَى رَسُولِ اللَّهِ ﷺ وَالقَمْلُ يَتَنَاثَرُ عَلَى وَجْهِي، فَقَالَ: مَا كُنْتُ أُرَى الوَجَعَ بَلَغَ بِكَ مَا أَرَى - أَوْ مَا كُنْتُ أُرَى الجَهْدَ بَلَغَ بِكَ مَا أَرَى - أَتَجِدُ شَاةً؟ فَقُلْتُ : لَا، فَقَالَ : صُمْ ثَلاثَةَ أَيَّامٍ، أَوْ أَطْعِمْ سِتَّةَ مَسَاكِينَ، لِكُلِّ مِسْكِينٍ نِصْفَ صَاعٍ) . وَفِي رِوَايَةٍ: (فَأَمَرَهُ رَسُولُ اللَّهِ ﷺ أَنْ يُطْعِمَ فَرَقاً بَيْنَ سِتَّةٍ، أَوْ يُهْدِيَ شَاةً، أَوْ يَصُومَ ثَلاثَةَ أَيَّامٍ)