ആഇശ ﵂ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ബലിമൃഗങ്ങൾക്കുള്ള മാലകൾ (തിരിച്ചറിയാന്‍ തൂക്കിയിടുന്നത്) ഞാൻ പിരിച്ചുണ്ടാക്കി. ശേഷം ഞാൻ അവയെ അടയാളപ്പെടുത്തുകയും അദ്ദേഹം അവയെ മാല ധരിപ്പിക്കുകയും ചെയ്തു -അല്ലെങ്കിൽ ഞാൻ തന്നെ മാല ധരിപ്പിച്ചു. പിന്നീട് അദ്ദേഹം ആ മൃഗങ്ങളെ കഅ്ബാലയത്തിലേക്ക് (മക്കയിലേക്ക്) അയച്ചു. അദ്ദേഹം മദീനയിൽ തന്നെ താമസിച്ചു. അപ്പോൾ (ഇഹ്റാമിലെന്നപോലെ) അദ്ദേഹത്തിന് അനുവദനീയമായ യാതൊരു കാര്യവും നിഷിദ്ധമായിത്തീർന്നില്ല."
عَنْ عَائِشَةَ ﵂ قَالَتْ: «فَتَلْتُ قَلَائِدَ هَدْيِ النَّبِيِّ ﷺ ثُمَّ أَشْعَرَهَا وَقَلَّدَهَا - أَوْ قَلَّدْتُهَا -، ثُمَّ بَعَثَ بِهَا إِلَى البَيْتِ وَأَقَامَ بِالمَدِينَةِ، فَمَا حَرُمَ عَلَيْهِ شَيْءٌ كَانَ لَهُ حِلًّا » .