ഇംറാനു ബ്നുല്‍ ഹുസ്വൈന്‍ ﵁ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (ഖുർആനിൽ) തമത്തുഇനെ സംബന്ധിച്ച വചനം അവതരിക്കുകയുണ്ടായി. ഞങ്ങൾ അല്ലാഹുവിന്റെ റസൂല്‍ ﷺ ക്കൊപ്പം അത് പ്രവർത്തിക്കുകയും ചെയ്തു. അത് നിഷിദ്ധമാക്കിക്കൊണ്ട് പിന്നീട് ഖുർആൻ വചനങ്ങളൊന്നും ഇറങ്ങിയിട്ടില്ല. നബി ﷺ മരണപ്പെടുന്നത് വരെ അത് വിലക്കിയിട്ടുമില്ല. (പിന്നീട്) ഒരാൾ തന്റെ അഭിപ്രായമനുസരിച്ച് പറഞ്ഞു." (ഇമാം ബുഖാരി ﵀ പറഞ്ഞു: "അത് ഉമർ ﵁ ആണെന്ന് പറയപ്പെടുന്നു").
ഇമാം മുസ്ലിം ﵀ യുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: 'മുത്അ' -അതായത് ഹജ്ജിലെ തമത്തുഅ്- സംബന്ധിച്ച വചനം അവതരിക്കുകയും അല്ലാഹുവിന്റെ റസൂൽ ﷺ അത് നിർവ്വഹിക്കാൻ ഞങ്ങളോട് കൽപ്പിക്കുകയും ചെയ്തു. പിന്നീട് (مُتْعَة الْحَجّ) തമത്തുഅ് സംബന്ധിച്ച വചനത്തെ ദുർബലപ്പെടുത്തുന്ന (നസ്ഖ് ചെയ്യുന്ന) യാതൊരു വചനവും ഇറങ്ങിയിട്ടില്ല. നബി ﷺ മരിക്കുന്നത് വരെ അത് വിലക്കിയിട്ടുമില്ല."
ഇംറാനു ബ്നുല്‍ ഹുസ്വൈന്‍ ﵁ തമത്തുഅ് (ഉംറയെ ഹജ്ജിനോട് ചേർക്കുന്നത്) സംബന്ധിച്ച് പറഞ്ഞത് ഇപ്രകാരമാണ്: അത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലും നിയമമാക്കപ്പെട്ട ഒന്നാണ്.
عَنْ عِمْرَانَ بْنِ حُصَيْنٍ ﵄ قَالَ: «أُنْزِلَتْ آيَةُ المُتْعَةِ فِي كِتَابِ اللَّهِ ، فَفَعَلْنَاهَا مَعَ رَسُولِ اللَّهِ ﷺ، وَلَمْ يَنْزِلْ قُرْآنٌ يُحَرِّمُهُ ، وَلَمْ يَنْهَ عَنْهَا حَتَّى مَاتَ، قَالَ رَجُلٌ بِرَأْيِهِ مَا شَاءَ» . قَالَ البُخَارِيُّ: «يُقَالُ: إِنَّهُ عُمَرُ» . وَلِمُسْلِمٍ : «نَزَلَتْ آيَةُ المُتْعَةِ - يَعْنِي: مُتْعَةَ الحَجِّ -، وَأَمَرَنَا بِهَا رَسُولُ اللَّهِ ﷺ، ثُمَّ لَمْ تَنْزِلْ آيَةٌ تَنْسَخُ آيَةَ مُتْعَةِ الحَجِّ، وَلَمْ يَنْهَ عَنْهَا رَسُولُ اللَّهِ ﷺ حَتَّى مَاتَ». وَلَهُمَا: بِمَعْنَاهُ .