നബി ﷺ യുടെ പത്നി ഹഫ്സ്വ ﵂ നിവേദനം ചെയ്യുന്നു: അവർ ചോദിച്ചു:
"അല്ലാഹുവിന്റെ റസൂലേ, ജനങ്ങളെല്ലാം ഉംറ കഴിഞ്ഞ് ഇഹ്റാമിൽ നിന്ന് വിരമിച്ഛല്ലോ (തഹല്ലുൽ), എന്നിട്ടും അങ്ങ് മാത്രം എന്തുകൊണ്ടാണ് ഇഹ്റാമിൽ നിന്ന് ഒഴിവാകാത്തത്?" നബി ﷺ മറുപടി നൽകി: "തീർച്ചയായും ഞാൻ എന്റെ മുടി ഒട്ടിച്ചു വെച്ചിട്ടുണ്ട് (تَلْبِيد), എന്റെ ബലിമൃഗത്തിന്റെ കഴുത്തിൽ അടയാളം (മാല) ധരിപ്പിച്ചിട്ടുമുണ്ട്. അതിനാൽ ബലിയറുക്കുന്നത് വരെ ഞാൻ ഇഹ്റാമിൽ നിന്ന് ഒഴിവാകുകയില്ല."
عَنْ حَفْصَةَ ﵂ - زَوْجِ النَّبِيِّ ﷺ - أَنَّهَا قَالَتْ: «يَا رَسُولَ اللَّهِ! مَا شَأْنُ النَّاسِ حَلُّوا مِنَ العُمْرَةِ، وَلَمْ تَحِلَّ أَنْتَ مِنْ عُمْرَتِكَ؟ فَقَالَ: إِنِّي لَبَّدْتُ رَأْسِي ، وَقَلَّدْتُ هَدْيِي ، فَلَا أَحِلُّ حَتَّى أَنْحَرَ » .