അബു ഹുറൈറ ﵁ വിൽ നിന്ന് നിവേദനം:
"അല്ലാഹുവിന്റെ നബി ﷺ ബലിമൃഗത്തെ (ഒട്ടകത്തെ) തെളിച്ചുകൊണ്ടുപോകുന്ന ഒരാളെ കണ്ടപ്പോൾ പറഞ്ഞു: 'നീ അതിൽ കയറി സവാരി ചെയ്യുക.' അദ്ദേഹം പറഞ്ഞു: 'ഇതൊരു (بَدَنَةٌ) ബലിമൃഗമാണ്.' നബി ﷺ വീണ്ടും പറഞ്ഞു: 'നീ അതിൽ കയറുക.' പിന്നീട് അദ്ദേഹം ആ ഒട്ടകപ്പുറത്ത് കയറി നബി ﷺ യോടൊപ്പം യാത്ര ചെയ്യുന്നത് ഞാൻ കണ്ടു."
മറ്റൊരു നിവേദനത്തിൽ, രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ നബി ﷺ ഇപ്രകാരം പറഞ്ഞു: "അതിൽ കയറുക, നിനക്ക് നാശം (അല്ലെങ്കിൽ കഷ്ടം)!"
عَنْ أَبِي هُرَيْرَةَ ﵁: «أَنَّ نَبِيَّ اللَّهِ ﷺ رَأَى رَجُلًا يَسُوقُ بَدَنَةً، فَقَالَ: ارْكَبْهَا. قَالَ: إنَّهَا بَدَنَةٌ. قَالَ ارْكَبْهَا. فَرَأَيْتُهُ رَاكِبَهَا، يُسَايِرُ النَّبِيَّ ﷺ) . وَفِي لَفْظٍ قَالَ فِي الثَّانِيَةِ، أَوْ الثَّالِثَةِ: (ارْكَبْهَا. وَيْلَكَ، أَوْ وَيْحَكَ)