അലിയ്യു ബ്നു അബീ ത്വാലിബ് ﵁ വിൽ നിന്ന് നിവേദനം:
"അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ ബലിമൃഗങ്ങളുടെ (കാര്യങ്ങൾ നോക്കിനടത്താൻ) എന്നെ ചുമതലപ്പെടുത്തി. അവയുടെ മാംസവും തോലുകളും അവയുടെ പുറത്തിടുന്ന പുതപ്പുകളും (أَجِلَّة) ദാനം ചെയ്യാനും, അവ അറുത്ത കശാപ്പുകാരന് അതിൽ നിന്ന് യാതൊന്നും (കൂലിയായി) നൽകരുതെന്നും എന്നോട് കൽപ്പിച്ചു."
അദ്ദേഹം (അലി ﵁) പറഞ്ഞു: "ഞങ്ങൾ അവന് (കശാപ്പുകാരന്) ഞങ്ങളുടെ പക്കൽ നിന്നാണ് (കൂലി) നൽകിയിരുന്നത്."
عَنْ عَلِيِّ بْنِ أَبِي طَالِبٍ ﵁ قَالَ: «أَمَرَنِي النَّبِيُّ ﷺ أَنْ أَقُومَ عَلَى بُدْنِهِ ، وَأَنْ أَتَصَدَّقَ بِلَحْمِهَا وَجُلُودِهَا وَأَجِلَّتِهَا ، وَأَنْ لَا أُعْطِيَ الجَزَّارَ مِنْهَا شَيْئًا، وَقَالَ: نَحْنُ نُعْطِيهِ مِنْ عِنْدِنَا» .