അബൂ ഖതാദ അൽ-അൻസാരി ﵁ വിൽ നിന്ന് നിവേദനം:
"അല്ലാഹുവിന്റെ റസൂൽ ﷺ ഉംറ നിർവ്വഹിക്കാനായി പുറപ്പെട്ടു. റസൂൽ ﷺ യോടൊപ്പം സ്വഹാബികളും പുറപ്പെട്ടു. അവരിൽ ഒരു വിഭാഗത്തെ (അബൂ ഖതാദ ﵁ ഉൾപ്പെടെയുള്ളവരെ) നബി ﷺ മറ്റൊരു വഴിക്ക് നിയോഗിച്ചു കൊണ്ട് പറഞ്ഞു: 'നമ്മൾ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ കടൽതീരം വഴിയുള്ള പാത സ്വീകരിക്കുക'. അവർ ആ വഴിക്ക് നീങ്ങി. യാത്രക്കിടയിൽ അബൂ ഖതാദ ﵁ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇഹ്റാമിൽ പ്രവേശിച്ചു (അബൂ ഖതാദ ﵁ ഇഹ്റാമിലായിരുന്നില്ല).
അവർ സഞ്ചരിച്ചുകൊണ്ടിരിക്കെ കുറച്ച് കാട്ടുകഴുതകളെ കണ്ടു. ഉടനെ അബൂ ഖതാദ ﵁ അവയെ വേട്ടയാടുകയും അതിലൊരു പെൺ കഴുതയെ പിടിക്കുകയും ചെയ്തു. ഞങ്ങൾ ഇറങ്ങി അതിന്റെ മാംസം ഭക്ഷിച്ചു. എന്നാൽ പിന്നീട് ഞങ്ങൾ ചിന്തിച്ചു: 'നമ്മൾ ഇഹ്റാമിലിരിക്കെ വേട്ടയാടിയ മാംസം കഴിക്കാമോ?'. ശേഷം ബാക്കിയുള്ള മാംസവും എടുത്തുകൊണ്ട് ഞങ്ങൾ റസൂൽ ﷺ യുടെ അടുത്തെത്തി വിവരം ചോദിച്ചു.
അപ്പോൾ നബി ﷺ ചോദിച്ചു: 'നിങ്ങളിൽ ആരെങ്കിലും അത് വേട്ടയാടാൻ അദ്ദേഹത്തോട് കൽപ്പിക്കുകയോ അല്ലെങ്കിൽ അതിലേക്ക് ആംഗ്യം കാണിച്ചു കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?'. 'ഇല്ല' എന്ന് അവർ മറുപടി നൽകി. അപ്പോൾ നബി ﷺ പറഞ്ഞു: 'എങ്കിൽ ബാക്കിയുള്ള മാംസം കൂടി നിങ്ങൾ ഭക്ഷിച്ചുകൊള്ളുക'."
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങളുടെ കൈവശം അതിൽ നിന്ന് വല്ലതും ബാക്കിയുണ്ടോ?" എന്ന് നബി ﷺ ചോദിച്ചു. 'ഉണ്ട്' എന്ന് പറഞ്ഞ് ഞാൻ അതിന്റെ ഒരു മുൻകാൽ (മുകൾഭാഗം) നബി ﷺ ന് നൽകി. നബി ﷺ അത് ഭക്ഷിക്കുകയും ചെയ്തു.
عَنْ أَبِي قَتَادَةَ الأَنْصَارِيِّ ﵁: «أَنَّ رَسُولَ اللَّهِ ﷺ خَرَجَ حَاجًّا فَخَرَجُوا مَعَهُ، فَصَرَفَ طَائِفَةً مِنْهُمْ - فِيهِمْ أَبُو قَتَادَةَ - وَقَالَ: خُذُوا سَاحِلَ البَحْرِ حَتَّى نَلْتَقِيَ، فَأَخَذُوا سَاحِلَ البَحْرِ، فَلَمَّا انْصَرَفُوا أَحْرَمُوا كُلُّهُمْ إِلَّا أَبَا قَتَادَةَ لَمْ يُحْرِمْ، فَبَيْنَمَا هُمْ يَسِيرُونَ إِذْ رَأَوْا حُمُرَ وَحْشٍ، فَحَمَلَ أَبُو قَتَادَةَ عَلَى الحُمُرِ، فَعَقَرَ مِنْهَا أَتَانًا، فَنَزَلْنَا فَأَكَلْنَا مِنْ لَحْمِهَا، ثُمَّ قُلْنَا: أَنَأْكُلُ لَحْمَ صَيْدٍ وَنَحْنُ مُحْرِمُونَ؟ فَحَمَلْنَا مَا بَقِيَ مِنْ لَحْمِهَا، فَأَدْرَكْنَا رَسُولَ اللَّهِ ﷺ، فَسَأَلْنَاهُ عَنْ ذَلِكَ؛ قَالَ : مِنْكُمْ أَحَدٌ أَمَرَهُ أَنْ يَحْمِلَ عَلَيْهَا أَوْ أَشَارَ إِلَيْهَا؟ قَالُوا: لَا، قَالَ: فَكُلُوا مَا بَقِيَ مِنْ لَحْمِهَا» . وَفِي رِوَايَةٍ: «فَقَالَ : هَلْ مَعَكُمْ مِنْهُ شَيْءٌ؟ فَقُلْتُ: نَعَمْ، فَنَاوَلْتُهُ الْعَضُدَ، فَأَكَلَ مِنْهَا»