അദ്ദേഹത്തില്‍ നിന്ന് -അഥവാ- ഇബ്നു ഉമർ ﵄ നിവേദനം. അദ്ദേഹം പറഞ്ഞു:
"നബി ﷺ മഗ്രിബ്, ഇശാ നിസ്കാരങ്ങൾ 'ജംഅ്' (മുസ്ദലിഫ) എന്ന സ്ഥലത്തുവെച്ച് ഒരുമിച്ച് നിർവ്വഹിച്ചു. ആ രണ്ട് നിസ്കാരങ്ങൾക്കും വെവ്വേറെ 'ഇഖാമത്ത്' ഉണ്ടായിരുന്നു. അവ രണ്ടിനുമിടയിലോ, അവയിലൊന്നിന് ശേഷമോ നബി ﷺ സുന്നത്ത് നിസ്കരിക്കുകയുണ്ടായില്ല."
وَعَنْهُ ﵁ قَالَ: «جَمَعَ النَّبِيُّ ﷺ بَيْنَ المَغْرِبِ وَالعِشَاءِ بِجَمْعٍ لِكُلِّ وَاحِدَةٍ مِنْهُمَا بِإِقَامَةٍ ، وَلَمْ يُسَبِّحْ بَيْنَهُمَا، وَلَا عَلَى إِثْرِ وَاحِدَةٍ مِنْهُمَا» .