ഇബ്നു ഉമർ ﵄ പറഞ്ഞു:
അബ്ബാസു ബ്നു അബ്ദില്‍ മുത്വലിബ് ﵁ തന്റെ 'സിഖായത്ത്' (ഹാജിമാർക്ക് വെള്ളം നൽകുന്ന സേവനം) കാരണം മിനായുടെ രാവുകളിൽ മക്കയിൽ താമസിക്കാൻ അല്ലാഹുവിന്റെ റസൂല്‍ ﷺ യോട് അനുവാദം ചോദിച്ചു. അപ്പോൾ നബി ﷺ: അദ്ദേഹത്തിന് അതിന് അനുവാദം നൽകി.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «اسْتَأْذَنَ العَبَّاسُ بْنُ عَبْدِ المُطَّلِبِ رَسُولَ اللَّهِ ﷺ أَنْ يَبِيتَ بِمَكَّةَ لَيَالِيَ مِنىً ؛ مِنْ أَجْلِ سِقَايَتِهِ، فَأَذِنَ لَهُ».