ഇബ്നു അബ്ബാസ് ﵄ പറഞ്ഞു:
"ജനങ്ങൾ (ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോൾ) അവരുടെ അവസാനത്തെ കർമ്മം കഅ്ബാലയത്തിന് ചുറ്റുമുള്ള ത്വവാഫ് ആയിരിക്കണമെന്ന് കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആർത്തവകാരിയായ സ്ത്രീക്ക് അതിൽ ഇളവ് നൽകപ്പെട്ടിട്ടുണ്ട്."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إلاَّ أَنَّهُ خُفِّفَ عَنْ الْمَرْأَةِ الْحَائِضِ»