ആഇശ ﵂ പറഞ്ഞു:
"ഞങ്ങൾ നബി ﷺ യോടൊപ്പം ഹജ്ജ് ചെയ്തു. അങ്ങനെ ബലിപെരുന്നാൾ ദിവസം ഞങ്ങൾ (ത്വവാഫുൽ ഇഫാദ കഴിഞ്ഞ്) മടങ്ങി. അപ്പോൾ സ്വഫിയ്യ ﵂ ആർത്തവകാരിയായി. അപ്പോൾ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയിൽ നിന്ന് ആഗ്രഹിക്കുന്നത് (ലൈംഗിക ബന്ധം) നബി ﷺ അവളിൽ നിന്നും ആഗ്രഹിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അവൾ ആർത്തവകാരിയാണ്.' അദ്ദേഹം ചോദിച്ചു: 'അവൾ നമ്മെ തടഞ്ഞുവെക്കാൻ പോവുകയാണോ?' (അതായത്, ആർത്തവം കാരണം ത്വവാഫുൽ ഇഫാദ ചെയ്യാൻ കഴിയാതെ അവർക്ക് അവിടെ തങ്ങേണ്ടി വരുമോ എന്ന്). അവർ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അവൾ ബലിപെരുന്നാൾ ദിവസം തന്നെ ത്വവാഫുൽ ഇഫാദ നിർവ്വഹിച്ചിട്ടുണ്ട്.' അപ്പോൾ അദ്ദേഹം പറഞ്ഞു: 'എങ്കിൽ നിങ്ങൾ പുറപ്പെട്ടുകൊള്ളുക.'"
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: നബി ﷺ പറഞ്ഞു: "അഖ്റാ, ഹൽഖാ (അറബികൾ ഗൗരവമില്ലാതെ പ്രയോഗിക്കുന്ന ചില ശകാരവാക്കുകൾ). അവൾ ബലിപെരുന്നാൾ ദിവസം ത്വവാഫ് ചെയ്തിട്ടുണ്ടോ?" 'അതെ' എന്ന് മറുപടി നൽകപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു: "എങ്കിൽ നീ യാത്ര തിരിച്ചുകൊള്ളുക."
عَنْ عَائِشَةَ ﵂ قَالَتْ: «حَجَجْنَا مَعَ النَّبِيِّ ﷺ فَأَفَضْنَا يَوْمَ النَّحْرِ، فَحَاضَتْ صَفِيَّةُ، فَأَرَادَ النَّبِيُّ ﷺ مِنْهَا مَا يُرِيدُ الرَّجُلُ مِنْ أَهْلِهِ، فَقُلْتُ : يَا رَسُولَ اللَّهِ! إِنَّهَا حَائِضٌ، قَالَ : أَحَابِسَتُنَا هِيَ؟ قَالُوا : يَا رَسُولَ اللَّهِ! أَفَاضَتْ يَوْمَ النَّحْرِ، قَالَ: اخْرُجُوا» . وَفِي لَفْظٍ: قَالَ النَّبِيُّ ﷺ: «عَقْرَى حَلْقَى ، أَطَافَتْ يَوْمَ النَّحْرِ؟ قِيلَ: نَعَمْ، قَالَ: فَانْفِرِي» .