അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"അല്ലാഹുവേ, തല മുണ്ഡനം ചെയ്തവർക്ക് (മുടി പൂർണ്ണമായും നീക്കം ചെയ്തവർക്ക്) നീ കരുണ ചെയ്യേണമേ." അപ്പോൾ സ്വഹാബികള്‍ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, മുടി വെട്ടിച്ചുരുക്കിയവർക്കോ?" റസൂൽ ﷺ വീണ്ടും പറഞ്ഞു: "അല്ലാഹുവേ, തല മുണ്ഡനം ചെയ്തവർക്ക് നീ കരുണ ചെയ്യേണമേ." അവർ വീണ്ടും ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, മുടി വെട്ടിച്ചുരുക്കിയവർക്കോ?" അപ്പോൾ റസൂൽ ﷺ പറഞ്ഞു: "(അതെ), മുടി വെട്ടിച്ചുരുക്കിയവർക്കും."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «اللَّهُمَّ ارْحَمِ المُحَلِّقِينَ، قَالُوا: وَالمُقَصِّرِينَ يَا رَسُولَ اللَّهِ ؟! قَالَ: اللَّهُمَّ ارْحَمْ الْمُحَلِّقِينَ. قَالُوا وَالْمُقَصِّرِينَ يَا رَسُولَ اللَّهِ. قَالَ: وَالْمُقَصِّرِينَ»