അബ്ദുറഹ്മാൻ ബ്നു യസീദ് അന്നഖഈ ﵀ നിവേദനം ചെയ്യുന്നു:
"അദ്ദേഹം ഇബ്നു മസ്ഊദ് ﵁ വിനോടൊപ്പം ഹജ്ജ് നിർവ്വഹിച്ചു. അപ്പോൾ ഇബ്നു മസ്ഊദ് ﵁ വലിയ ജംറയിൽ (ജംറത്തുൽ അക്വബ) ഏഴ് കല്ലുകൾ എറിയുന്നത് അദ്ദേഹം കണ്ടു. (കല്ലെറിയുന്ന സമയത്ത്) അദ്ദേഹം കഅ്ബയെ തന്റെ ഇടത് ഭാഗത്തും മിനയെ വലതുഭാഗത്തുമാക്കി നിന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'സൂറത്തുൽ ബഖറ ആർക്കാണോ ഇറക്കിക്കൊടുക്കപ്പെട്ടത് (അതായത് നബി ﷺ), അദ്ദേഹത്തിന്റെ നിൽപ്പ് ഇപ്രകാരമായിരുന്നു'."
عَنْ عَبْدِ الرَّحْمَنِ بْنِ يَزِيدَ النَّخَعِيِّ : «أَنَّهُ حَجَّ مَعَ ابْنِ مَسْعُودٍ ﵁ فَرَآهُ يَرْمِي الجَمْرَةَ الكُبْرَى بِسَبْعِ حَصَيَاتٍ، فَجَعَلَ البَيْتَ عَنْ يَسَارِهِ وَمِنىً عَنْ يَمِينِهِ، ثُمَّ قَالَ: هَذَا مَقَامُ الَّذِي أُنْزِلَتْ عَلَيْهِ سُورَةُ البَقَرَةِ ﷺ» .