അബ്ദുല്ലാഹിബ്നു അംറു ബ്നുല്‍ ആസ്വ് ﵄ നിവേദനം ചെയ്യുന്നു:
"ഹജ്ജത്തുല്‍ വദാഇന്റെ വേളയിൽ അല്ലാഹുവിന്റെ റസൂൽ ﷺ ജനങ്ങൾക്ക് (ചോദ്യങ്ങൾ ചോദിക്കാനായി) നിന്നു കൊടുത്തു. അപ്പോൾ അവർ റസൂല്‍ ﷺ യോട് ചോദിക്കാൻ തുടങ്ങി. ഒരാൾ വന്നു പറഞ്ഞു: 'ഞാൻ അറിഞ്ഞില്ല, അതുകൊണ്ട് ബലി അറുക്കുന്നതിന് മുൻപേ ഞാൻ തല മുണ്ഡനം ചെയ്തുപോയി?' റസൂല്‍ ﷺ പറഞ്ഞു: 'ബലി അറുത്തോളൂ, നിനക്ക് യാതൊരു കുറ്റവുമില്ല.' മറ്റൊരാൾ വന്നു പറഞ്ഞു: 'ഞാൻ അറിഞ്ഞില്ല, അതുകൊണ്ട് കല്ലെറിയുന്നതിന് മുൻപേ ഞാൻ ബലി അറുത്തുപോയി?'റസൂല്‍ ﷺ പറഞ്ഞു: 'കല്ലെറിഞ്ഞോളൂ, നിനക്ക് യാതൊരു കുറ്റവുമില്ല.' അന്ന് ഹജ്ജിന്റെ കർമ്മങ്ങളിൽ മുന്തിച്ചതിനെക്കുറിച്ചോ പിന്തിച്ചതിനെക്കുറിച്ചോ ചോദിക്കപ്പെട്ടപ്പോഴെല്ലാം 'അപ്രകാരം ചെയ്തുകൊള്ളുക, നിനക്ക് യാതൊരു പ്രയാസവുമില്ല (കുറ്റമില്ല)' എന്ന് മാത്രമാണ് റസൂല്‍ ﷺ മറുപടി നൽകിയത്."
عَنْ عَبْدِ اللَّهِ بْنِ عَمْرٍو ﵄: «أَنَّ رَسُولَ اللَّهِ ﷺ وَقَفَ فِي حَجَّةِ الوَدَاعِ، فَجَعَلُوا يَسْأَلُونَهُ، فَقَالَ رَجُلٌ: لَمْ أَشْعُرْ فَحَلَقْتُ قَبْلَ أَنْ أَذْبَحَ؟ قَالَ. اذْبَحْ وَلا حَرَجَ. وَجَاءَ آخَرُ، فَقَالَ: لَمْ أَشْعُرْ، فَنَحَرْتُ قَبْلَ أَنْ أَرْمِيَ؟ قَالَ: ارْمِ وَلا حَرَجَ. فَمَا سُئِلَ يَوْمَئِذٍ عَنْ شَيْءٍ قُدِّمَ وَلا أُخِّرَ إلاَّ قَالَ: افْعَلْ وَلا حَرَجَ»