ഉർവ്വത്തുബ്നു സുബൈർ ﵀ നിവേദനം, അദ്ദേഹം പറഞ്ഞു:
"ഞാൻ ഇരിക്കുമ്പോൾ ഉസാമത്തു ബ്നു സൈദ് ﵁ വിനോട് ചോദിക്കപ്പെട്ടു: നബി ﷺ (അറഫയിൽ നിന്ന്) മടങ്ങുമ്പോൾ എങ്ങനെയായിരുന്നു സഞ്ചരിച്ചിരുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ' നബി ﷺ ഇടത്തരം വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ വഴിയിൽ ഒഴിഞ്ഞ ഇടം കണ്ടാൽ വേഗത വർദ്ധിപ്പിക്കാറുണ്ടായിരുന്നു'.
(العَنَقُ): സാധാരണ ഗതിയിലുള്ള, സുഗമമായ വേഗത.
(النَّصُّ): അതിനേക്കാൾ അല്പം കൂടിയ വേഗത.
عَنْ عُرْوَةَ بْنِ الزُّبَيْرِ قَالَ: «سُئِلَ أُسَامَةُ بْنُ زَيْدٍ ﵄ - وَأَنَا جَالِسٌ - كَيْفَ كَانَ رَسُولُ اللَّهِ ﷺ يَسِيرُ حِينَ دَفَعَ ؟ قَالَ: كَانَ يَسِيرُ العَنَقَ؛ فَإِذَا وَجَدَ فَجْوَةً نَصَّ» .
العَنَقُ: انْبِسَاطُ السَّيْرِ.
وَالنَّصُّ: فَوْقَ ذَلِكَ .