ഇബ്നു അബ്ബാസ് ﵄ നിവേദനം: അദ്ദേഹം പറഞ്ഞു:
അല്ലാഹുവിന്റെ റസൂല്‍ ﷺ യും അനുചരന്മാരും (ദുൽഹജ്ജ്) നാലാം തീയതി പ്രഭാതത്തിലാണ് (മക്കയിൽ) എത്തിയത്. അപ്പോൾ അത് ഒരു ഉംറയാക്കി മാറ്റാൻ റസൂല്‍ ﷺ അവരോട് കൽപ്പിച്ചു. അവർ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഏത് തരത്തിലുള്ള വിരമിക്കലാണ് (ഇഹ്റാമിൽ നിന്നുള്ള മോചനം) ഉദ്ദേശിക്കുന്നത്?'. നബി ﷺ പറഞ്ഞു: 'പൂർണ്ണമായ തഹല്ലുല്‍ (ഇഹ്റാമിലെ നിഷിദ്ധങ്ങള്‍ എല്ലാം അനുവദനീയമാകുന്ന വിധം)'.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «قَدِمَ رَسُولُ اللَّهِ ﷺ وَأَصْحَابُهُ صَبِيحَةَ رَابِعَةٍ. فَأَمَرَهُمْ أَنْ يَجْعَلُوهَا عُمْرَةً. فَقَالُوا: يَا رَسُولَ اللَّهِ، أَيُّ الْحِلِّ؟ قَالَ: الْحِلُّ كُلُّهُ»