അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു: റസൂൽ ﷺ പറഞ്ഞു:
രണ്ടുപേർ തമ്മിൽ കച്ചവടം നടത്തിയാൽ, അവർ പരസ്പരം പിരിയുന്നതുവരെയോ അല്ലെങ്കിൽ അവർ ഒരുമിച്ചായിരിക്കുന്നതുവരെയോ അവരിൽ ഓരോരുത്തർക്കും (കച്ചവടം സ്ഥിരപ്പെടുത്താനോ വേണ്ടെന്ന് വെക്കാനോ ഉള്ള) തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്. ഇനി അവരിൽ ഒരാൾ മറ്റൊരാൾക്ക് ആ അധികാരം നൽകുകയും, അതിന്റെ അടിസ്ഥാനത്തിൽ അവർ കച്ചവടം പൂർത്തിയാക്കുകയും ചെയ്താൽ ആ കച്ചവടം നിർബന്ധമായിക്കഴിഞ്ഞു (സ്ഥിരപ്പെട്ടു).
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄، عَنْ رَسُولِ اللَّهِ ﷺ أَنَّهُ قَالَ: «إِذَا تَبَايَعَ الرَّجُلَانِ فَكُلُّ وَاحِدٍ مِنْهُمَا بِالخِيَارِ مَا لَمْ يَتَفَرَّقَا وَكَانَا جَمِيعًا، أَوْ يُخَيِّرُ أَحَدُهُمَا الآخَرَ ، فَتَبَايَعَا عَلَى ذَلِكَ؛ فَقَدْ وَجَبَ البَيْعُ» .