ഹകീം ബിൻ ഹിസാം ﵁ നിവേദനം ചെയ്യുന്നു: റസൂൽ ﷺ പറഞ്ഞു:
"വിൽക്കുന്നവനും വാങ്ങുന്നവനും അവർ പരസ്പരം പിരിയുന്നതുവരെ (കച്ചവടം ഉറപ്പിക്കാനോ വേണ്ടെന്നു വെക്കാനോ ഉള്ള) തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്. അവർ രണ്ടുപേരും സത്യം പറയുകയും (ഇടപാടിലെ കാര്യങ്ങൾ) വ്യക്തമാക്കുകയും ചെയ്താൽ അവരുടെ കച്ചവടത്തിൽ ബറക്കത്ത് (അനുഗ്രഹം) നൽകപ്പെടും. എന്നാൽ അവർ (കാര്യങ്ങൾ) ഒളിപ്പിക്കുകയും കള്ളം പറയുകയും ചെയ്താൽ അവരുടെ കച്ചവടത്തിലെ ബറക്കത്ത് നശിപ്പിക്കപ്പെടും."
عَنْ حَكِيمِ بْنِ حِزَامٍ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «البَيِّعَانِ بِالخِيَارِ مَا لَمْ يَتَفَرَّقَا - أَوْ قَالَ: حَتَّى يَتَفَرَّقَا -؛ فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَتَمَا وَكَذَبَا مُحِقَتْ بَرَكَةُ بَيْعِهِمَا» .