അബൂ സഈദ് അൽ ഖുദ് രി ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ മുനാബദ, മുലാമസ എന്നീ കച്ചവട രീതികളെ വിലക്കിയിരിക്കുന്നു. മുനാബദ (الْمُنَابَذَةِ): ഒരാൾ തന്റെ തുണി മറുവശത്തുള്ള ആൾക്ക് (വാങ്ങുന്നയാൾക്ക്) അത് മറിച്ചുനോക്കാനോ പരിശോധിക്കാനോ അവസരം നൽകുന്നതിന് മുൻപ് കച്ചവടം ഉറപ്പിച്ചു എന്ന നിലയിൽ എറിഞ്ഞുകൊടുക്കുന്ന രീതിയാണിത്. മുലാമസ (الْمُلامَسَةِ): തുണി നോക്കി ബോധ്യപ്പെടാതെ, കേവലം തൊട്ടുനോക്കിയാൽ മാത്രം കച്ചവടം ഉറപ്പിക്കുന്ന രീതിയാണിത്."
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنِ المُنَابَذَةِ - وَهِيَ: طَرْحُ الرَّجُلِ ثَوْبَهُ بِالبَيْعِ إِلَى الرَّجُلِ قَبْلَ أَنْ يُقَلِّبَهُ، أَوْ يَنْظُرَ إِلَيْهِ -، وَنَهَى عَنِ المُلَامَسَةِ - وَالمُلَامَسَةُ: لَمْسُ الثَّوْبِ لَا يَنْظُرُ إِلَيْهِ -» .