അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
കച്ചവടച്ചരക്കുകളുമായി വരുന്നവരെ കമ്പോളത്തിലെത്തുന്നതിന് മുൻപായി നിങ്ങൾ എതിരേറ്റുപോയി (ചരക്ക്) വാങ്ങരുത്. നിങ്ങളിൽ ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം ചെയ്യരുത്. നിങ്ങൾ 'തനാജുശ്' (വാങ്ങാൻ ഉദ്ദേശ്യമില്ലാതെ വില കൂട്ടി പറയുക) ചെയ്യരുത്. പട്ടണവാസി ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യരുത്. നിങ്ങൾ ആടുകളുടെ അകിടിൽ പാൽ കെട്ടിനിർത്തരുത്. ആരെങ്കിലും അത്തരമൊരു മൃഗത്തെ വാങ്ങിയാൽ, പാൽ കറന്നു നോക്കിയ ശേഷം അവന് രണ്ട് കാര്യങ്ങളിൽ ഉചിതമായത് തിരഞ്ഞെടുക്കാം; അവൻ തൃപ്തനാണെങ്കിൽ അതിനെ വെച്ചുകൊള്ളട്ടെ, അതല്ല അവൻ അതൃപ്തനാണെങ്കിൽ ആ മൃഗത്തെ തിരിച്ചുകൊടുക്കുകയും (കറന്നെടുത്ത പാലിന് പകരമായി) ഒരു സാഅ് ഈത്തപ്പഴം നൽകുകയും ചെയ്യട്ടെ.
മറ്റൊരു റിപ്പോർട്ടിൽ (അവന് മൂന്ന് ദിവസത്തെ കാലാവധിയുണ്ട്) എന്ന് വന്നിരിക്കുന്നു.
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا تَلَقَّوُا الرُّكْبَانَ ، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَلَا تَنَاجَشُوا ، وَلَا يَبِعْ حَاضِرٌ لِبَادٍ، وَلَا تُصَرُّوا الغَنَمَ، وَمَنِ ابْتَاعَهَا فَهُوَ بِخَيْرِ النَّظَرَيْنِ، بَعْدَ أَنْ يَحْلُبَهَا. وَإِنْ رَضِيَهَا أَمْسَكَهَا، وَإِنْ سَخِطَهَا رَدَّهَا وَصَاعاً مِنْ تَمْرٍ» .
وَفِي لَفْظٍ: «هُوَ بِالْخِيَارِ ثَلاثَاً»