അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ 'ഹബലുൽ ഹബല' (حَبَل الْحَبَلَةِ) രീതിയിലുള്ള കച്ചവടം നിരോധിച്ചു. ഇത് ജാഹിലിയ്യാ കാലത്ത് ആളുകൾ നടത്തിയിരുന്ന ഒരു കച്ചവട രീതിയായിരുന്നു. ഒട്ടകം പ്രസവിക്കുകയും, ആ പ്രസവിച്ച കുട്ടി വലുതായി വീണ്ടും പ്രസവിക്കുകയും ചെയ്യുന്നത് വരെ (അവധിവെച്ച്) ഒരാൾ ഒട്ടകത്തെ വാങ്ങുന്ന രീതിയായിരുന്നു ഇത്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ بَيْعِ حَبَلِ الحَبَلَةِ - وَكَانَ بَيْعًا يَتَبَايَعُهُ أَهْلُ الجَاهِلِيَّةِ، كَانَ الرَّجُلُ يَبْتَاعُ الجَزُورَ إِلَى أَنْ تُنْتَجَ النَّاقَةُ ، ثُمَّ تُنْتَجُ الَّتِي فِي بَطْنِهَا - قِيلَ: إنَّهُ كَانَ يَبِيعُ الشَّارِفَ - وَهِيَ الْكَبِيرَةُ الْمُسِنَّةُ - بِنِتَاجِ الْجَنِينِ الَّذِي فِي بَطْنِ نَاقَتِهِ» .