അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ കച്ചവടസംഘങ്ങളെ (കമ്പോളത്തിലെത്തുന്നതിന് മുൻപ്) എതിരേൽക്കുന്നതും, നാട്ടുകാരനായ ഒരാൾ മറുനാട്ടുകാരന് (ഗ്രാമീണന്) വേണ്ടി കച്ചവടം നടത്തുന്നതും വിലക്കി. (നിവേദകൻ പറയുന്നു:) ഞാൻ ഇബ്നു അബ്ബാസ് ﵄ യോട് ചോദിച്ചു: "നാട്ടുകാരൻ മറുനാട്ടുകാരന് വേണ്ടി വിൽക്കരുത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?" അദ്ദേഹം മറുപടി നൽകി: "അവൻ അയാൾക്ക് വേണ്ടി ഒരു ഇടനിലക്കാരനായി നിൽക്കരുത് എന്നാണ്."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «نَهَى رَسُولُ اللَّهِ ﷺ أَنْ تُتَلَقَّى الرُّكْبَانُ، وَأَنْ يَبِيعَ حَاضِرٌ لِبَادٍ، قَالَ: فَقُلْتُ لابْنِ عَبَّاسٍ: مَا قَوْلُهُ حَاضِرٌ لِبَادٍ؟ قَالَ: لا يَكُونُ لَهُ سِمْسَاراً»