അനസ് ബിൻ മാലിക് ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ ഫലങ്ങള്‍ (പഴങ്ങള്‍) പാകമാകുന്നതിന് (അവയിൽ വിളവിന്റെ ലക്ഷണം പ്രകടമാകുന്നതിന്) മുൻപ് അവ വിൽക്കുന്നത് വിലക്കി. 'വിളവിന്റെ ലക്ഷണം പ്രകടമാവുക' എന്നാൽ എന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു: "അവ ചുവപ്പുനിറം (അല്ലെങ്കിൽ പഴുത്ത നിറം) ആകുന്നതുവരെ. തുടർന്ന് നബി ﷺ ചോദിച്ചു: "ആലോചിച്ചു നോക്കൂ, അല്ലാഹു ആ ഫലങ്ങളെ തടഞ്ഞാൽ (നശിപ്പിച്ചാൽ) നിങ്ങളിൽ ഒരാൾ തന്റെ സഹോദരന്റെ സമ്പത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുവദനീയമായി കണക്കാക്കുക?"
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ بَيْعِ الثِّمَارِ حَتَّى تُزْهِيَ ؛ - قِيلَ: وَمَا تُزْهِي ؟ قَالَ: حَتَّى تَحْمَرَّ - قَالَ: أَرَأَيْتَ إِذَا مَنَعَ اللَّهُ الثَّمَرَةَ ، بِمَ يَسْتَحِلُّ أَحَدُكُمْ مَالَ أَخِيهِ؟» .