അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ (ഇപ്രകാരം) നിരോധിച്ചിരിക്കുന്നു: "ഒരു പട്ടണവാസി, ഗ്രാമവാസിക്ക് (ചരക്കുമായി വരുന്നവന്) വേണ്ടി കച്ചവടം ചെയ്യരുത്. കച്ചവടത്തിൽ നിങ്ങൾ വഞ്ചന (വില കൂട്ടിപ്പറയൽ) നടത്തരുത്. ഒരാൾ തന്റെ സഹോദരന്റെ കച്ചവടത്തിന്മേൽ കച്ചവടം ചെയ്യരുത്. ഒരാൾ തന്റെ സഹോദരൻ വിവാഹാലോചന നടത്തുന്ന പെണ്ണിനെ ആലോചിക്കരുത്. ഒരു സ്ത്രീ തന്റെ സഹോദരിയുടെ (മറ്റൊരു സ്ത്രീയുടെ) പാത്രത്തിലുള്ളത് തനിക്ക് മാത്രമാകാൻ വേണ്ടി അവളുടെ വിവാഹമോചനം (ത്വലാഖ്) ആവശ്യപ്പെടരുത്."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «نَهَى رَسُولُ اللَّهِ ﷺ أَنْ يَبِيعَ حَاضِرٌ لِبَادٍ، وَلَا تَنَاجَشُوا، وَلَا يَبِيعُ الرَّجُلُ عَلَى بَيْعِ أَخِيهِ، وَلَا يَخْطُبُ عَلَى خِطْبَةِ أَخِيهِ ، وَلَا تَسْأَلِ المَرْأَةُ طَلَاقَ أُخْتِهَا لِتَكْفَأَ مَا فِي صَحْفَتِهَا»