ഉമറു ബ്നുല്‍ ഖത്താബ് ﵁ നിവേദനം ചെയ്യുന്നു,
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "സ്വർണ്ണം വെള്ളിക്ക് പകരമായി വിൽക്കുന്നത് പലിശയാണ്; അത് കൈമാറ്റം ഉടൻ (നേർക്കുനേരെ) നടക്കാതിരുന്നാൽ. ഗോതമ്പ് ഗോതമ്പിന് പകരമായി വിൽക്കുന്നത് പലിശയാണ്; അത് കൈമാറ്റം ഉടൻ നടക്കാതിരുന്നാൽ. ബാർലി ബാർലിക്ക് പകരമായി വിൽക്കുന്നത് പലിശയാണ്; അത് കൈമാറ്റം ഉടൻ നടക്കാതിരുന്നാൽ."
عَنْ عُمَرَ بْنِ الخَطَّابِ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «الذَّهَبُ بِالوَرِقِ رِبًا؛ إِلَّا هَاءَ وَهَاءَ ، وَالبُرُّ بِالبُرِّ رِبًا؛ إِلَّا هَاءَ وَهَاءَ، وَالشَّعِيرُ بِالشَّعِيرِ رِبًا؛ إِلَّا هَاءَ وَهَاءَ » .