അബൂ സഈദ് അൽ ഖുദ്രി ﵁ നിവേദനം ചെയ്യുന്നു,
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങൾ സ്വർണ്ണത്തിന് പകരമായി സ്വർണ്ണം വിൽക്കരുത്; തുല്യത്തിന് തുല്യമായിട്ടല്ലാതെ. അവയിൽ ചിലതിനെ മറ്റുള്ളവയെക്കാൾ വർദ്ധിപ്പിക്കുകയും (കൂട്ടുകയും) ചെയ്യരുത്. വെള്ളിക്ക് പകരമായി വെള്ളി വിൽക്കരുത്; തുല്യത്തിന് തുല്യമായിട്ടല്ലാതെ. അവയിൽ ചിലതിനെ മറ്റുള്ളവയെക്കാൾ വർദ്ധിപ്പിക്കുകയും ചെയ്യരുത്. അവയിൽ ഹാജരില്ലാത്തതിനെ ഹാജറുള്ളതിന് (നേരിട്ടുള്ളതിന്) പകരമായി വിൽക്കരുത്."
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا تَبِيعُوا الذَّهَبَ بِالذَّهَبِ إِلَّا مِثْلًا بِمِثْلٍ، وَلَا تُشِفُّوا بَعْضَهَا عَلَى بَعْضٍ، وَلَا تَبِيعُوا الوَرِقَ بِالوَرِقِ إِلَّا مِثْلًا بِمِثْلٍ، وَلَا تُشِفُّوا بَعْضَهَا عَلَى بَعْضٍ، وَلَا تَبِيعُوا مِنْهَا غَائِبًا بِنَاجِزٍ » .