അബൂ സഈദ് അൽ ഖുദ്രി ﵁ നിവേദനം ചെയ്യുന്നു:
ബിലാൽ ﵁ നബി ﷺ യുടെ അടുക്കൽ അല്പം 'ബർനി' ഈത്തപ്പഴവുമായി വന്നു. നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: "നിനക്ക് ഇത് എവിടെ നിന്ന് ലഭിച്ചു?". ബിലാൽ ﵁ പറഞ്ഞു: "ഞങ്ങളുടെ അടുക്കൽ ഗുണനിലവാരം കുറഞ്ഞ ഈത്തപ്പഴം ഉണ്ടായിരുന്നു. നബി ﷺ ക്ക് കഴിക്കാൻ വേണ്ടി അതിൽ നിന്ന് രണ്ട് സ്വാഅ് നൽകി പകരം (ഈ നല്ല ഇനത്തിൽ നിന്ന്) ഒരു സ്വാഅ് ഞാൻ വാങ്ങി". അപ്പോൾ നബി ﷺ പറഞ്ഞു: "ഓഹ് ..ഓഹ്.. ഇത് സാക്ഷാൽ പലിശയാണ്, ഇത് സാക്ഷാൽ പലിശയാണ്. നീ ഇങ്ങനെ ചെയ്യരുത്. എന്നാൽ നിനക്ക് (നല്ലത്) വാങ്ങണം എന്നുണ്ടെങ്കിൽ, ആ ഈത്തപ്പഴം മറ്റൊരു കച്ചവടമായി വിൽക്കുക. എന്നിട്ട് ആ പണം കൊണ്ട് ഇത് വാങ്ങുക".
وَعَنْهُ ﵁ قَالَ: «جَاءَ بِلَالٌ إِلَى النَّبِيِّ ﷺ بِتَمْرٍ بَرْنِيٍّ ، فَقَالَ لَهُ النَّبِيُّ ﷺ: مِنْ أَيْنَ هَذَا ؟ قَالَ بِلَالٌ : كَانَ عِنْدَنَا تَمْرٌ رَدِيءٌ، فَبِعْتُ مِنْهُ صَاعَيْنِ بِصَاعٍ؛ لِيَطْعَمَ النَّبِيُّ ﷺ، فَقَالَ النَّبِيُّ ﷺ عِنْدَ ذَلِكَ: أَوَّهْ ! عَيْنُ الرِّبَا، عَيْنُ الرِّبَا ؛ لَا تَفْعَلْ ؛ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ فَبِعِ التَّمْرَ بِبَيْعٍ آخَرَ، ثُمَّ اشْتَرِ بهِ » .