അബൂ മിൻഹാൽ ﵀ നിവേദനം ചെയ്യുന്നു:
(നാണയ വിനിമയത്തെക്കുറിച്ച്) ഞാൻ അല്ബറാഅ് ബിൻ ആസിബ്, സൈദ് ബിൻ അർഖം ﵄ എന്നിവരോട് ചോദിച്ചു. അപ്പോൾ അവർ ഓരോരുത്തരും പറഞ്ഞു: "ഇദ്ദേഹം എന്നെക്കാൾ ഉത്തമനാണ് (അതുകൊണ്ട് അദ്ദേഹത്തോട് ചോദിക്കുക)". അവർ രണ്ടുപേരും ഇപ്രകാരം പറഞ്ഞു: "സ്വർണ്ണം വെള്ളിക്ക് പകരമായി കടമായി (പിന്നീട് നൽകാം എന്ന വ്യവസ്ഥയിൽ) വിൽക്കുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ നിരോധിച്ചിരിക്കുന്നു."
عَنْ أَبِي المِنْهَالِ قَالَ : «سَأَلْتُ البَرَاءَ بْنَ عَازِبٍ وَزَيْدَ بْنَ أَرْقَمَ، عَنْ الصَّرْفِ؟ فَكُلُّ وَاحِدٍ يَقُولُ: هَذَ خَيْرٌ مِنِّي. وَكِلاهُمَا يَقُولُ: نَهَى رَسُولُ اللَّهِ ﷺ عَنْ بَيْعِ الذَّهَبِ بِالْوَرِقِ دَيْناً»