അബൂ ബക്റ ﵁ നിവേദനം ചെയ്യുന്നു:
"വെള്ളി വെള്ളിക്ക് പകരമായും സ്വർണ്ണം സ്വർണ്ണത്തിന് പകരമായും അവ തുല്യ അളവിൽ (സമമായി) ആയിട്ടല്ലാതെ വിൽക്കുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ നിരോധിച്ചു; . വെള്ളി സ്വർണ്ണത്തിന് പകരമായും സ്വർണ്ണം വെള്ളിക്ക് പകരമായും നമുക്ക് ഇഷ്ടമുള്ളതുപോലെ (അളവിൽ വ്യത്യാസപ്പെട്ട്) വാങ്ങാൻ അവിടുന്ന് കൽപ്പിച്ചു." അബൂ ബക്റ ﵁ പറയുന്നു: അപ്പോൾ ഒരാൾ ചോദിച്ചു: "കൈമാറ്റം നേരിട്ടാവണമെന്ന നിബന്ധനയുണ്ടോ?". അദ്ദേഹം മറുപടി പറഞ്ഞു: "അപ്രകാരമാണ് ഞാൻ കേട്ടിട്ടുള്ളത്."
عَنْ أَبِي بَكْرَةَ ﵁ قَالَ: «نَهَى رَسُولُ اللَّهِ ﷺ عَنِ الفِضَّةِ بِالفِضَّةِ، وَالذَّهَبِ بِالذَّهَبِ؛ إِلَّا سَوَاءً بِسَوَاءٍ، وَأَمَرَنَا أَنْ نَشْتَرِيَ الفِضَّةَ بِالذَّهَبِ كَيْفَ شِئْنَا، وَنَشْتَرِيَ الذَّهَبَ بِالفِضَّةِ كَيْفَ شِئْنَا، قَالَ: فَسَأَلَهُ رَجُلٌ فَقَالَ: يَدًا بِيَدٍ؟ فَقَالَ: هَكَذَا سَمِعْتُ» .