അബൂ ഹുറൈറ ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"സമ്പന്നൻ (കടം വീട്ടാൻ കഴിവുള്ളവൻ) കടം വീട്ടാതെ നീട്ടിക്കൊണ്ടുപോകുന്നത് അക്രമമാണ്. അതിനാൽ, നിങ്ങളിൽ ഒരാളുടെ കടം വീട്ടാനുള്ള ഉത്തരവാദിത്തം (കടം വീട്ടാൻ) കഴിവുള്ള മറ്റൊരാളിലേക്ക് മാറ്റപ്പെട്ടാൽ, അവൻ അത് സ്വീകരിച്ചുകൊള്ളട്ടെ."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَطْلُ الغَنِيِّ ظُلْمٌ؛ فَإِذَا أُتْبِعَ أَحَدُكُمْ عَلَى مَلِيءٍ فَلْيَتْبَعْ » .