ജാബിറു ബ്നു അബ്ദില്ല ﵄ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"വീതം വെക്കപ്പെടാത്ത എല്ലാ വസ്തുക്കളിലും 'الشُّفْعَة' (മുൻകൂട്ടി വാങ്ങാനുള്ള അവകാശം) ഉണ്ടെന്ന് നബി ﷺ നിശ്ചയിച്ചു (മറ്റൊരു നിവേദനത്തിൽ: വിധിച്ചു എന്നും വന്നിട്ടുണ്ട്). എന്നാൽ അതിരുകൾ നിശ്ചയിക്കപ്പെടുകയും വഴികൾ വേർതിരിക്കപ്പെടുകയും ചെയ്താൽ പിന്നെ شُفْعَة ഇല്ല."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «جَعَلَ - وَفِي لَفْظٍ : قَضَى - النَّبِيُّ ﷺ بِالشُّفْعَةِ فِي كُلِّ مَالٍ لَمْ يُقْسَمْ ، فَإِذَا وَقَعَتِ الحُدُودُ، وَصُرِّفَتِ الطُّرُقُ ؛ فَلَا شُفْعَةَ» .